2256 : നഖങ്ങൾക്കു നിറം മാറിയാൽ? എങ്ങനെ മാറ്റാം? | Colour change & infection in nail
നിങ്ങളുടെ നഖങ്ങൾ മഞ്ഞയോ കട്ടിയുള്ളതോ പൊടിഞ്ഞതോ ആയി മാറുന്നത് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ അടയാളങ്ങൾ ഒരു ഫംഗസ് നഖ അണുബാധയെ സൂചിപ്പിക്കാം. നഖത്തിലെ ഫംഗസ് അണുബാധ നമുക്ക് വളരെ വിഷമം ഉണ്ടാകുന്ന ഒരൂ കാര്യമാണ്. ഇത് അനുഭവിക്കുന്നവർക്ക് അസ്വസ്ഥതയും നാണക്കേടും ഉണ്ടാക്കുന്നു. ഈ അവസ്ഥയെക്കുറിച്ച് വിശദമായി അറിയുക. ഫലപ്രദമായ ചികിത്സ ഉള്ള ഒരൂ ബുദ്ധിമുട്ട് ആണിത്. എന്താണ് നഖത്തിലെ ഫംഗസ് അണുബാധ? എങ്ങനെ നഖത്തിലെ ഫംഗസ് അണുബാധ ചികിത്സ നേടാം? നാരങ്ങാനീരും വൈറ്റ് വിനഗറും ചേർത്ത് നഖത്തിൽ പുരട്ടിയാൽ നഖത്തിന്റെ മഞ്ഞ നിറം മാറിക്കിട്ടുമോ?
അത് പോലെ നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം ഉള്ളിലേക്ക് അഥവാ ദിശ തെറ്റി ദശയിലേക്കു വളരുന്ന അവസ്ഥയാണ് ഇത്. നഖത്തിന്റെ കൂർത്തതോ നേർത്തതോ ആയ അഗ്രം വിരലിലെ ചർമത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും. കുഴിനഖം വന്ന് കഴിഞ്ഞാൽ പലപ്പോഴും അതികഠിനമായ വേദന അനുഭവപ്പെടാം. ഇതിനു കാരണം എന്താണ്? എങ്ങനെ പരീഹാരിക്കാം? ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #കുഴിനഖം #ingrown_nail #നഖങ്ങൾ_മഞ്ഞ #നഖങ്ങൾ_കറുപ്പ് #നഖങ്ങൾ_നിറം #nail_fungal_infection #ഫംഗസ്_ നഖങ്ങൾ
source
